നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി ജഡ്ജിക്കെതിരേ കോടതി അലക്ഷ്യ നടപടി ഫയൽ ചെയ്യാൻ അതിജീവിതയുടെ അഭിഭാഷക

നടിയുടെ അഭിഭാഷക കോടതി മുറിയിൽ വന്നിരുന്നു ഉറങ്ങുകയാണ് പതിവെന്നായിരുന്നു ജഡ്ജിയുടെ പരാമർശം
actress assault case survivors lawyer against trial court judge to file contempt of court action

ടി.ബി. മിനി | ഹണി  എം. വർഗീസ്

Updated on

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ജഡ്ജിക്കെതിരേ അതിജീവിതയുടെ അഭിഭാഷക രംഗത്ത്. വിചാരണ ജഡ്ജി ഹണി എം. വർഗീസിനെതിരേ കോടതി അലക്ഷ്യ നടപടി ഫയൽ ചെയ്യാനാണ് അഡ്വ. ടി.ബി. മിനിയുടെ തീരുമാനം. ഇതിനായി മിനി അഡ്വക്കറ്റ് ജനറലിന്‍റെ അനുമതി തേടി.

നടിയുടെ അഭിഭാഷക കോടതി മുറിയിൽ വന്നിരുന്നു ഉറങ്ങുകയാണ് പതിവെന്നായിരുന്നു ജഡ്ജിയുടെ പരാമർശം. ഇതിനെതിരെയാണ് കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ ഒരുങ്ങുന്നത്. 2024 മുതലുള്ള വിചാരണ കോടതി നടപടിയുടെ സിസിടിവിയടക്കം പരിശോധിക്കണമെന്നാണ് ആവശ്യം.

logo
Metro Vaartha
www.metrovaartha.com