

പ്രതി എൻ.എസ്. സുനിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധി ഉടനില്ല. കോടതി നടപടികൾ ആരംഭിച്ചിട്ടുണ്ട്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ് ശിക്ഷ വിധിക്കുക.
കേസിലെ പ്രതികളെ തൃശൂർ വിയ്യൂർ ജയിലിൽ നിന്ന് എറണാകുളം സെഷൻസ് കോടതിയിൽ എത്തിച്ചു. കേസിലെ പ്രതികളായ എൻ.എസ്. സുനിൽ, മാർട്ടിൻ ആന്‍റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലീം, പ്രദീപ് എന്നിവർ കുറ്റക്കാരെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.