കോടതി വിധി ഔദാര്യമല്ല, പ്രോസിക്യൂഷന്‍റെ അവകാശം; അപ്പീൽ പോവുമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

''പ്രോസിക്യൂഷൻ വിചാരണക്കിടെ അനുഭവിച്ച പ്രശ്നങ്ങൾ പറയണ്ടിടത്ത് പറയും''
actress assault case verdict public prosecutor response

പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. അജകുമാർ

Updated on

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷാ വിധി പുറത്തുവന്നതിനു പിന്നാലെ പ്രതികരണവുമായി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. അജകുമാർ. പുർണമായ നീതി കിട്ടിയിട്ടില്ലെന്നും ഇത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. പ്രോസിക്യൂഷന് തിരിച്ചടി ലഭിച്ചിട്ടില്ല. അപ്പീൽ നൽകാൻ സർക്കാരിനോട് ശുപാർശ ചെയ്യുമെന്നും കോടതി വിധി ഔദാര്യമല്ല, പ്രോസിക്യൂഷന്‍റെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രോസിക്യൂഷൻ വിചാരണക്കിടെ അനുഭവിച്ച പ്രശ്നങ്ങൾ പറയണ്ടിടത്ത് പറയും. പ്രതികൾക്ക് ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും കുറഞ്ഞ ശിക്ഷയാണ് ലഭിച്ചിരിക്കുന്നത്. ശിക്ഷയിൽ നിരാശനാണെന്നും അജകുമാർ പറഞ്ഞു.

കേസിൽ പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്ക് 20 വർഷം കഠിനതടവാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി.എം.വർഗീസ് വിധിച്ചത്. മുൻപ് ജയിലിൽ കിടന്ന കാലയളവ് കുറച്ചാണ് ശിക്ഷ അനുഭവിക്കേണ്ടത്. ഒന്നാം പ്രതി പൾസർ സുനിക്കും ണ്ടാം പ്രതി മാർ‌ട്ടിൻ എന്നിവർ 13 വർഷവും മൂന്നാംപ്രതി മണികണ്ഠൻ, നാലാം പ്രതി വിജീഷ് എന്നിവർക്ക് 16 വർഷവും 6 മാസവും അഞ്ചും ആറും പ്രതികളായ സലീം, പ്രദീപ് എന്നിവർക്ക് 18 വർഷവും ആണ് ശിക്ഷ അനുഭവിക്കേണ്ടി വരിക. പ്രതികളുടെ പ്രായവും കുടുംബപശ്ചാത്തലവും പരി​ഗണിച്ചാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com