

അടൂർ പ്രകാശ്
പത്തനംതിട്ട: നടിയെ ആക്രമിച്ച കേസിൽ നിലപാട് മാറ്റി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. താൻ എന്നും അതിജീവിതയ്ക്കൊപ്പമെന്ന് അടൂർ പ്രകാശ് വ്യക്തമാക്കി. താൻ പറഞ്ഞതിൽ ഒരു വശം മാത്രമാണ് മാധ്യമങ്ങൾ നൽകിയത്.
ബുധനാഴ്ച രാവില അടൂർ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞത് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നും, കുറ്റവിമുക്തനാക്കപ്പെട്ടതിൽ വ്യക്തിപരമായി സന്തോഷമുണ്ടെന്നുമാണ്.
ദിലീപിന്‍റെ അറസ്റ്റിനെ സർക്കാർ രാഷ്ട്രീയ നേട്ടത്തിനാണ് ഉപയോഗിച്ചതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഈ പ്രസ്താവന വന്നയുടനെ തന്നെ കെപിസിസി നേതൃത്വം അടൂർപ്രകാശിനെ തള്ളിയിരുന്നു. തുടർന്നാണ് മലക്കം മറിച്ചിൽ.