അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്നാണ്, ആര് ശിക്ഷിക്കപ്പെടണമെന്നല്ല: ആസിഫലി | Video

അതിജീവിതയ്ക്കൊപ്പം ആസിഫലി

തൊടുപുഴ: നടിയെ ആക്രമിച്ച കേസിൽ കോടതി വിധിയെ മാനിക്കുന്നുവെന്ന് നടൻ ആസിഫലി. അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്നാണ് എന്‍റെ അഭിപ്രായം. അത് ആരെങ്കിലും ശിക്ഷിക്കപ്പെടണമെന്നല്ല എന്നും നടൻ പറഞ്ഞു.

അതിജീവിത എന്‍റെ സഹപ്രവർത്തകയാണ്. വളരെ അടുത്ത സുഹൃത്താണ്. എന്നാൽ, വിധി വന്ന ശേഷം സംസാരിക്കാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം ചോദ്യത്തിനു മറുപടിയായി അറിയിച്ചു.

അവർക്ക് അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ നീതി കിട്ടണമെന്നും ആസിഫലി വോട്ട് രേഖപ്പെടുത്തിയ ശേഷം പറഞ്ഞു. കുറ്റാരോപിതനായ സമയത്ത് പുറത്തായ ദിലീപ് കുറ്റവിമുക്തനായ സാഹചര്യത്തിൽ അമ്മ സംഘടന അതിനു ചേർന്ന നടപടി സ്വീകരിക്കണമെന്നാണ് അഭിപ്രായമെന്നും ആസിഫലി കൂട്ടിച്ചേർത്തു.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com