

ദിലീപ്
File image
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ഉത്തരവ് ചോർന്നതായി ആരോപിച്ചുള്ള ഊമക്കത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ.
കത്തിലെ പരാമർശങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷക അസോസിയേഷൻ പ്രസിഡന്‍റ് ചീഫ് ജസ്റ്റിസിന് കത്ത് നൽകി.
ജഡ്ജി ഹണി.എം.വർഗീസ് സുഹൃത്തായ ഷേർളിയെ കൊണ്ട് വിധി തയ്യാറാക്കുകയും, ദിലീപിന്‍റെ സുഹൃത്തും കേസിലെ പ്രതിയുമായ ശരത്തിനെ കാണിച്ച് കച്ചവടം ഉറപ്പിച്ചുവെന്നുമാണ് ഊമക്കത്തിലുള്ളത്. ഡിസംബർ രണ്ട് എന്ന തീയതി വെച്ചിട്ടുള്ള കത്തിൽ പൗരൻ എന്ന പേരിലാണ് കത്ത് തയ്യാറാക്കിയിട്ടുള്ളത്.