ദിലീപിന്‍റെ പാസ്പോർട്ട് തിരിച്ചു നൽകും

പുതിയ ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി വിദേശത്തേക്കേ് പോകണമെന്ന് ദിലീപിന്‍റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി
actress attack case; court to return dileep passport

ദിലീപ്

Updated on

കൊച്ചി: നടൻ ദിലീപിന്‍റെ പാസ്പോർട്ട് തിരിച്ചു നൽകാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തീരുമാനിച്ചു. നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടതോടെ പാസ്പോർട്ട് വിട്ടു കിട്ടണമെന്ന ദിലീപിന്‍റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

പുതിയ ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി വിദേശത്തേക്കേ് പോകണമെന്ന് ദിലീപിന്‍റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. നേരത്തെ നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയതിനു പിന്നാലെയാണ് പാസ്പോർട്ട് പിടിച്ചുവച്ചിരുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com