നടിയെ ആക്രമിച്ച കേസിൽ ഡിസംബർ 8ന് വിധി; നടൻ ദിലീപ് എട്ടാംപ്രതി

വിധി പറയുന്നത് 8 വർഷത്തിന് ശേഷം
 വിധി പറയുന്നത് 8 വർഷത്തിന് ശേഷം

നടിയെ ആക്രമിച്ച കേസിൽ ഡിസംബർ 8ന് വിധി

Updated on

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്തിമ ഘട്ടത്തിലേക്ക്. കേസില്‍ ഡിസംബര്‍ എട്ടിന് വിധി പറയും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് കേസിൽ വിധി പറയുന്നത്. ഇതേ ദിവസം എല്ലാപ്രതികളും ഹാജരാകണമെന്നും ഉത്തരവിട്ടു.

കഴിഞ്ഞ ഏപ്രിലില്‍ പ്രൊസിക്യൂഷന്‍റെയും പ്രതിഭാഗത്തിന്‍റെയും വാദം പൂര്‍ത്തിയായിരുന്നു. ഇതിന് ശേഷം 27 തവണയാണ് വാദത്തില്‍ വ്യക്തത വരുത്തുന്നതിനായി കേസ് വിചാരണക്കോടതി മാറ്റിവെച്ചത്. നെടുമ്പാശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കിയ കേസില്‍ ആകെ 9 പ്രതികളാണ് ഉള്ളത്.

പള്‍സര്‍ സുനി ഒന്നാംപ്രതിയും, നടന്‍ ദിലീപ് എട്ടാംപ്രതിയുമാണ്. അനുബന്ധ കുറ്റപത്രം അനുസരിച്ച് ബലാത്സംഗ ഗൂഢാലോചന കേസിലാണ് ദിലീപിനെ പ്രതി ചേർത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം വിചാരണ നടപടികള്‍ പൂര്‍ത്തിയായിയെങ്കിലും അന്തിമ നടപടിക്രമങ്ങള്‍ ഒരു വര്‍ഷത്തിലധികം നീണ്ടു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com