നടിയെ ആക്രമിച്ച കേസ്; ദിലീപ് ഉൾപ്പടെയുള്ള പ്രതികൾക്ക് ഹൈക്കോടതിയുടെ നോട്ടീസ്

നെടുമ്പാശേരി എസ്എച്ച്ഒ മുഖേനയാണ് വിചാരണ കോടതി വെറുതെ വിട്ട പ്രതികൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചത്
actress attack case; kerala highcourt notice to accused including dileep

പൾസർ സുനി, ദിലീപ്

Updated on

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. നെടുമ്പാശേരി എസ്എച്ച്ഒ മുഖേനയാണ് വിചാരണ കോടതി വെറുതെ വിട്ട പ്രതികൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റേതാണ് നടപടി.

ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി വിധിക്കെതിരേ സർക്കാർ 300 പേജുകളുള്ള അപ്പീൽ സമർപ്പിച്ചു.

വസ്തുതകളും നിയമപരമായ വശങ്ങളും പരിശോധിക്കുന്നതിൽ വിചാരണക്കോടതി പരാജയപ്പെട്ടെന്നാണ് അപ്പീലിൽ പറയുന്നത്. കേസിൽ എട്ടാം പ്രതിയായിരുന്നു ദിലീപ്. ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികളെ വെറുതെ വിട്ടത്.

logo
Metro Vaartha
www.metrovaartha.com