

ദിലീപ്, നാദിർഷാ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് കുറ്റവിമുക്തമായതിന് പിന്നാലെ ദിലീപിന്‍റെ ആത്മ സുഹൃത്ത് നാദിർഷാ പ്രതികരണവുമായി രംഗത്തെത്തി. ദിലീപിനെ ചേർത്ത് പിടിച്ചുനിൽക്കുന്ന ചിത്രമാണ് നാദിർഷാ ഫെയ്സ് ബുക്ക് പേജിൽ പങ്കുവെച്ചത് .
ഇതോടെപ്പം ദൈവത്തിന് നന്ദി, സത്യമേവ ജയതേ.,.എന്നാണ് നാദിർ ഷാ കുറിച്ചത്.
നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്നു ദിലീപ്. തെളിവുകളുടെ അഭാവത്തിലാണ് ദിലീപിനെ വിട്ടയച്ചിരിക്കുന്നത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് തിങ്കളാഴ്ച രാവിലെ 11 മണിക്ക് വിധി പ്രസ്താവിച്ചത്.