
ഡൽഹി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി സുപ്രീം കോടതിയെ സമീപിച്ചു. കേസിൽ ഹാജരായ രണ്ട് ഫൊറൻസിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്നാണ് ആവശ്യം.
നേരത്തെ ഹൈക്കോടതി ഈ ആവശ്യം തള്ളിയിരുന്നു. ഇതിനെതിരെയാണ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. അഭിഭാഷകൻ ശ്രീറാം പാറക്കാട്ടാണ് പൾസർ സുനിക്ക് വേണ്ടി ഹർജി ഫയൽ ചെയ്തത്.
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ഏഴരവര്‍ഷത്തിനുശേഷം കഴിഞ്ഞ ദിവസമാണ് ജയിലില്‍ നിന്ന് ജാമ്യത്തിൽ പുറത്തിറങ്ങിയത്.
സുപ്രീം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വിചാരണ കോടതി കേസിൽ പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചത്.