അവൾക്കൊപ്പം അല്ലയെന്ന് പറഞ്ഞിട്ടില്ല; കോടതി വിധി എന്താണോ അത് സ്വീകരിക്കുന്നുവെന്ന് കുക്കു പരമേശ്വരൻ

അവള്‍ക്കൊപ്പം അല്ല എന്ന് പറഞ്ഞിട്ടില്ല
actress attack case response on kuku parameswaran

കുക്കു പരമേശ്വരൻ

Updated on

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ വിധിയില്‍ പ്രതികരണവുമായി അമ്മ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍. കോടതി എന്താണോ പറയുന്നത് അത് സ്വീകരിക്കുന്നു. കോടതി കുറ്റക്കാരെ കണ്ടെത്തി. പെണ്‍കുട്ടിക്കെതിരേ അങ്ങനൊരു കാര്യം നടന്നു എന്നതാണ് തിരിച്ചറിഞ്ഞതെന്നും ഗൂഢാലോചന കണ്ടുപിടിക്കേണ്ടത് പൊലീസും കോടതിയുമാണെന്നും കുക്കു പറഞ്ഞു.

ഐഎഫ്എഫ്‌കെയിലെ അവള്‍ക്കൊപ്പം ഹാഷ്ടാഗ് ആവശ്യമാണ്.

അവള്‍ക്കൊപ്പം അല്ല എന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല. ഹാഷ്ടാഗ് വയ്ക്കില്ല എന്നും പറഞ്ഞിട്ടില്ല. ബാബുരാജിന്‍റെ വിമര്‍ശനത്തോട് പ്രതികരിക്കാനില്ലെന്നും കുക്കു പരമേശ്വരന്‍ കൂട്ടിച്ചേര്‍ത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com