നടിയെ ആക്രമിച്ച കേസിന്‍റെ നാൾ വഴി

പ്രതിപ്പട്ടികയിൽ 10 പ്രതികൾ
Actress attack case update

പൾസർ സുനി   File pic

Updated on

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ 8 വർഷം നീണ്ട നിയമപോരാട്ടത്തിന് ഒടുവിലാണ് തിങ്കളാഴ്ച അന്തിമ വിധി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോതി ജഡ്ജി ഹണി.എം.വർഗീസാണ് കേസിൽ വിധി പറയുന്നത്.

2017 ഫെബ്രുവരി 17ന് ഷൂട്ടിങ് ആവശ്യത്തിന് തൃശൂരിൽ നിന്നുള്ള യാത്രക്കിടെ എറണാകുളം അത്താണി അടുത്തുവെച്ചാണ് നടി ആക്രമിക്കപ്പെടുന്നത്. പൾസർ സുനി അടക്കമുള്ള ക്വട്ടേഷൻ സംഘം നടിയെ വിദഗ്ധമായ തട്ടികൊണ്ടുപോയി ലൈംഗികമായി ആക്രമിക്കുകയും. അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തി എന്നുമാണ് കേസ്. സംഭവം നടന്ന ഉടൻ തന്നെ പ്രധാന പ്രതി ഉൾപ്പെടെയുള്ളവർ അറസ്റ്റിലായി.

കേസിന്‍റെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിലാണ് നടൻ ദിലീപ് ജൂലായിൽ അറസ്റ്റിലാകുന്നത്. ഒന്നാംപ്രതി പൾസർ സുനി അടക്കം കേസിൽ 10 പ്രതികളാണ് ഉള്ളത്. പ്രതിഭാഗം 221 രേഖകളാണ് കേസിന്‍റെ വിചാരണക്കിടെ ഹാജരാക്കിയത്. കേസിൽ 28 പേർ കൂറുമാറി, മാനഭംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, തെളിവ് നശിപ്പിക്കൽ, ബലപ്രയോഗം, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്.

കേസിന്‍റെ നാൾ വഴി

2017 ഫെബ്രുവരി 17ന് അത്താണിയിൽ വെച്ച് നടി ആക്രമിക്കപ്പെട്ടു.

ഫെബ്രുവരി 18 ന് ഡ്രൈവര്‍ മാര്‍ട്ടിന്‍ ആന്‍റണിയെ അറസ്റ്റുചെയ്തു.

ഫെബ്രുവരി 19ന് - നടിയെ ആക്രമിച്ച പ്രതികളായ വടിവാള്‍ സലിം, പ്രദീപ് എന്നിവർ അറസ്റ്റിലായി

ഫെബ്രുവരി 20ന് - നടിയെ ആക്രമിച്ച പ്രതി മണികണ്ഠന്‍ അറസ്റ്റില്‍

ഫെബ്രുവരി 23ന് - ഒന്നാംപ്രതിയായ പള്‍സര്‍ സുനി അറസ്റ്റില്‍. കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോഴായിരുന്നു അറസ്റ്റിലായത്.

ജൂണ്‍ 28ന് - കേസിൽ നടന്‍ ദിലീപിനെ ചോദ്യംചെയ്തു.

ജൂലായ് 10ന് - നടൻ ദിലീപ് അറസ്റ്റില്‍

ഒക്ടോബര്‍ 3ന് ഹൈക്കോടതി ദിലീപിന് ജാമ്യം നല്‍കി.

2018 മാര്‍ച്ച് 8ന് കേസില്‍ വിചാരണ നടപടി തുടങ്ങി.

2019 നവംബര്‍ 29ന് ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നൽകി.

2021 ഡിസംബര്‍ 25ന് സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ നിർണായക വെളിപ്പെടുത്തല്‍.

2022 ജനുവരി4ന് - ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് തുടരന്വേഷണത്തിന് അനുമതി.

2024 സെപ്റ്റംബര്‍ 17ന് - പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചു.

ഡിസംബര്‍ 11ന് അന്തിമവാദം തുടങ്ങി.

2025 ഏപ്രില്‍ 9ന് പ്രതിഭാഗത്തിന്‍റെ വാദം പൂര്‍ത്തിയായി

പ്രതിപ്പട്ടിക

1. പൾസർ സുനി

2.മാർട്ടിൻ ആന്‍ററണി

3. ബി.മണികണ്ഠൻ

4.വി.പി. വിജീഷ്

5.എച്ച്.സലീം

6.പ്രദീപ്

7.ചാർലി തോമസ്

8. ദിലീപ്

9.സനിൽ കുമാർ

10.ജി.ശരത്

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com