

ദിലീപ്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടന്ന്ൻ ദിലീപിനെ വെറുതെ വിട്ടു. ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി. എറണാകുളം പ്രിന്‍സിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. ജഡ്ജി ഹണി.എം.വര്‍ഗീസാണ് കേസിൽ വിധി പറഞ്ഞത്.
നടൻ ദിലീപ് രാവിലെ തന്നെ അഭിഭാഷകൻ അഡ്വ.രാമൻപിള്ളയുടെ ഓഫീസിൽ എത്തിയശേഷമാണ് അഭിഭാഷകരൊടപ്പം കോടതിയിലെത്തിയത്.
കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ളവരും അഭിഭാഷകര്‍ക്കൊപ്പമാണ് കോടതിയിലെത്തിയത്. കേസിൽ ദിലീപ് അടക്കം പത്തു പ്രതികളാണുള്ളത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പള്‍സര്‍ സുനിയടക്കം ആറു പ്രതികള്‍ക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരുന്നത്. 8 വര്‍ഷം നീണ്ട വിചാരണ പൂര്‍ത്തിയാക്കിയാണ് കേസിലാണ് വിധി വന്നത്. വിധി പ്രസ്താവത്തിന്‍റെ പശ്ചാത്തലത്തിൽ കോടതി പരിസരത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.