"പരാതിപ്പെട്ടതാണ് ജീവിതത്തിലെ മികച്ച തീരുമാനം, കൂറുമാറിയവരോട് ദേഷ്യമില്ല'': ഭാവന

''ഏറ്റവും കൂടുതൽ കടപ്പാട് എന്നോട് തന്നെയാണ്''
actress bhavana reaction

"പരാതിപ്പെട്ടതാണ് ജീവിതത്തിലെ മികച്ച തീരുമാനം, കൂറുമാറിയവരോട് ദേഷ്യമില്ല'': ഭാവന

Updated on

പരാതിപ്പെട്ടതാണ് താൻ ജീവിതത്തിൽ എടുത്ത ഏറ്റവും മികച്ച തീരുമാനമെന്ന് നടി ഭാവന. താൻ തെറ്റ് ചെയ്യാത്തിടത്തോളം കാലം പരാതിപ്പെടുക എന്നതാണ് ശരിയായ തീരുമാണെന്നാണ് വിശ്വസിക്കുന്നെന്നും ഏറ്റവും കൂടുതൽ കടപ്പാട് തന്നോട് തന്നെയാണെന്നും ഭാവന പറഞ്ഞു. പുതിയ സിനിമയായ അനോമുടെ പ്രമോഷനിടെയായിരുന്നു നടിയുടെ പ്രതികരണം.

ഭാവനയുടെ വാക്കുകൾ ഇങ്ങനെ...

പരാതിപ്പെട്ടതാണ് താൻ ജീവിതത്തിൽ എടുത്ത ഏറ്റവും മികച്ച തീരുമാനം. പരാതിപ്പെട്ടില്ലായിരുന്നെങ്കിൽ തന്‍റെ ജീവിതവും മാനസിക സമാധാനവും നഷ്ടപ്പെട്ടേനെ. ചാനലുകൾ കാണാതായി, എല്ലാ ബഹളങ്ങളിൽ നിന്ന് കുറച്ച് നാൾ മാറിനിന്നു. ഒരു തീരുമാനമെടുക്കുമ്പോൾ ആരൊക്കെ കൂടെയുണ്ടാവുമെന്ന് ചിന്തിച്ചിട്ടില്ലെന്നും നടി പ്രതികരിച്ചു. ഒരു വീടിനുള്ളിലെ വഴക്കാണെങ്കില്‍ അത് നാല് ചുമരിനുള്ളില്‍ തീരും. ഇത് പക്ഷെ അങ്ങനല്ല. പബ്ലിക് ഫിഗര്‍ ആകുമ്പോള്‍ ഉണ്ടാകാൻ പോവുന്ന പ്രശ്നങ്ങൾ നമുക്കറിയാമല്ലോ, നമുക്ക് ചെയ്യാവുന്നത് ആ ബഹളത്തിൽ നിന്ന് മാറി നിൽക്കുക എന്നത് മാത്രമാണ്. അതാണ് ഞാനും ചെയ്തത്.

അമ്മയും നവീനും സുഹൃത്തുക്കളും സഹപ്രവർത്തകരുമെല്ലാം ഒപ്പമുണ്ടായിരുന്നു പക്ഷേ കടപ്പാട് എന്നോട് തന്നെയാണ്. നീ വിഷമിക്കരുത്, ഞങ്ങള്‍ കൂടെയുണ്ട്, നീ ഒറ്റയ്ക്കല്ല എന്നേ അവർക്ക് പറയാനാകൂ. ഞാനാണെങ്കിലും അങ്ങനെയെ പറയൂ. അല്ലാതെ ഇന്ന് മുതല്‍ നിന്‍റെ വേദനകളൊക്കെ ഞാനെടുത്തോളാം എന്ന് പറയാൻ കഴിയില്ല. അതുപോലെ എന്‍റെ വേദന മറ്റാര്‍ക്കും പങ്കിടാനാവില്ലല്ലോ. അവരേക്കൊണ്ട് പറ്റുന്നതൊക്കെ അവർ ചെയ്തിട്ടുണ്ട്. പക്ഷെ അറ്റ് ദ എന്‍ഡ് ഓഫ് ദ ഡേ ഞാന്‍ തന്നെയാണ് എന്നെ പിടിച്ചെഴുന്നേല്‍പ്പിക്കേണ്ടത്. ഒരു തീരുമാനം എടുക്കുമ്പോള്‍ ആരൊക്കെ കൂടെയുണ്ടാകും, ആരൊക്കെ കൂടെയുണ്ടാകില്ല എന്ന് ചിന്തിച്ചിട്ടാകില്ല.

കൂറുമാറിയ സഹപ്രവർത്തകരോടൊന്നും ദേഷ്യമില്ല. പ്രതീക്ഷിക്കാത്ത സംഭവമായിരുന്നു. പക്ഷേ ഈ നിമിഷം അതെനിക്കത്ര ഷോക്കിങ്ങായി തോന്നുന്നില്ല. യാതൊരു പരിചയവുമില്ലാത്തവർ കൂടെ നിൽക്കുന്നുണ്ട്. അതുകാണുമ്പോൾ ഞാൻ വികാരഭരികയാവാറുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com