നിർമാതാവും സുഹൃത്തുക്കളും പീഡിപ്പിക്കാൻ ശ്രമിച്ചു, സംവിധായകൻ ഹരിഹരൻ അഡ്ജസ്റ്റ്മെന്‍റിന് തയാറാണോന്ന് ചോദിച്ചു; നടി ചാർമിള

1997ൽ പുറത്തിറങ്ങിയ അർജുനൻ പിള്ളയും അഞ്ചു മക്കളും എന്ന സിനിമയ്ക്കിടെ കൂട്ടബലാത്സംഗത്തിന് ശ്രമമുണ്ടായത്
actress charmila exposes film industry harassment
നടി ചാർമിള
Updated on

ചെന്നൈ: സിനിമ മേഖലയിൽ നിന്നും തനിക്കും ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടി ചാർമിള. നിർമ്മാതാവ് എം.പി. മോഹനനും സുഹൃത്തുക്കളും ചേർന്ന് ഹോട്ടൽ മുറിയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നും സംവിധായകൻ ഹരിഹരൻ അഡ്ജസ്റ്റ്മെന്‍റിന് തയാറാണോയെന്ന് ചോദിച്ചെന്നും ചാർമിള വെളിപ്പെടുത്തി.

1997ൽ പുറത്തിറങ്ങിയ അർജുനൻ പിള്ളയും അഞ്ചു മക്കളും എന്ന സിനിമയ്ക്കിടെ കൂട്ടബലാത്സംഗത്തിന് ശ്രമമുണ്ടായത്. തന്‍റേയും അസ്സ്റ്റന്‍റിനേയും സാരി വാലിച്ചൂരാൻ ശ്രമിച്ചു. പുരുഷ അസിസ്റ്റന്‍റിനെ മർദിച്ചു. പീഡന ശ്രമത്തിനിടെ മുറിയിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. പീഡനത്തിന് ഹോട്ടലിലെ റിസപ്ഷനിസ്റ്റും കൂട്ടുനിന്നു. ഹോട്ടൽ മുറിയിൽനിന്ന് ഓടിയപ്പോൾ ഓട്ടോ ഡ്രൈവറാണ് രക്ഷിച്ചത്. നിർമാതാവ് എം.പി.മോഹനനും പ്രൊഡക്ഷൻ മാനേജർ ഷൺമുഖനുമാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ഞാൻ‌ രക്ഷപ്പെട്ടെങ്കിലും ജൂനിയർ ആർട്ടിസ്റ്റുകൾ ബലാത്സംഗത്തിന് ഇരയായെന്നും ചാർമിള പറഞ്ഞു.

സംവിധായകൻ ഹരിഹരൻ അഡ്ജസ്റ്റ്‌മെന്‍റിന് തയാറാണോയെന്നു ചോദിച്ചെന്നും ചാർമിള വെളിപ്പെടുത്തി. തന്‍റെ സുഹൃത്തായ വിഷ്ണുവിനോടാണ് ഹരിഹരൻ അത് ചോദിച്ചതെന്നും വഴങ്ങാൻ തയാറല്ലെന്ന് പറഞ്ഞതോടെ ‘പരിണയം’ എന്ന സിനിമയിൽനിന്ന് ഹരിഹരൻ ഒഴിവാക്കി. വിഷ്ണുവിനെയും സിനിമയിൽ ഒഴിവാക്കി. മലയാള സിനിമകൾ ഒത്തിരി നഷ്ടപ്പെട്ടത് അഡ്ജസ്റ്റ്മെന്‍റിന് തയാരല്ലാത്തതിനാലാണെന്നും ചാർമിള പറഞ്ഞു. നാലു ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഉള്ളത് മലയാള സിനിമയിലാണ്. കേസുമായി മുന്നോട്ടു പോകാൻ താത്പര്യമില്ല. തനിക്കൊരു മകനുണ്ടെന്നും ചാർമിള പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com