
ലക്ഷ്മി ആർ മേനോൻ
കൊച്ചി: കൊച്ചിയിൽ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന കേസിൽ നടി ലക്ഷ്മി മേനോന് മുൻകൂർ ജാമ‍്യം. ജസ്റ്റിസ് ബെച്ചു കുര‍്യൻ തോമസാണ് മുൻകൂർ ജാമ‍്യം അനുവദിച്ചത്. ഇരു കക്ഷികളുടെയും സത‍്യവാങ്മൂലം കണക്കിലെടുത്താണ് മുൻകൂർ ജാമ‍്യമെന്ന് കോടതി വ‍്യക്തമാക്കി.
ബാറിൽ വച്ചുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്നാണ് കേസ്. നടിയെ മൂന്നാം പ്രതിയാക്കിയായിരുന്നു കേസെടുത്തിരുന്നത്.