actress molestation case edavela babu
ഇടവേള ബാബു

ലൈംഗിക പീഡനം; ഇടവേള ബാബു അറസ്റ്റിൽ

മുൻകൂർ ജാമ‍്യം ലഭിച്ചതിനാൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കും
Published on

കൊച്ചി: നടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ നടൻ ഇടവേള ബാബു അറസ്റ്റിൽ. കൊച്ചിയിൽ അന്വേഷണ സംഘം ചോദ്യം ചെയ്തതിനു പിന്നാലെയായിരുന്നു അറസ്റ്റ്. മുൻകൂർ ജാമ‍്യം ലഭിച്ചതിനാൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കും.

ഓഗസ്റ്റ് 28ന് എറണാകുളം ടൗൺ നോർത്ത് സ്റ്റേഷനിലാണ് നടനെതിരെ കേസെടുത്തത്. അമ്മയിൽ അംഗത്വം വാഗ്ദാനം ചെയ്ത് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ലൈംഗിക ചുവയോടെ സംസാരിച്ചെന്നും ഫോം പൂരിപ്പിക്കുന്നതിനിടെ കഴുത്തിൽ ചുംബിച്ചെന്നുമാണ് പരാതി.

പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com