നടിയെ പീഡിപ്പിച്ച കേസ്: ഇടവേള ബാബുവിനെ പൊലീസ് ചോദ‍്യം ചെയ്യും

നടൻ കൊച്ചിയിലെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി
Actress molestation case: Police will interrogate Idavela Babu
ഇടവേള ബാബു
Updated on

കൊച്ചി: നടിയെ പീഡിപ്പിച്ചെന്ന കേസിൽ ഇടവേള ബാബുവിനെ പൊലീസ് ചോദ‍്യം ചെയ്യും. ചോദ‍്യം ചെയ്യലിനായി നടൻ കൊച്ചിയിലെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. നേരത്തെ മുൻകൂർ ജാമ‍്യം ലഭിച്ചതിനാൽ ചോദ‍്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി ജാമ‍്യത്തിൽ വിട്ടയച്ചേക്കും.

ഓഗസ്റ്റ് 28 ന് എറണാകുളം ടൗൺ നോർത്ത് സ്റ്റേഷനിലാണ് നടനെതിരെ കേസെടുത്തത്. അമ്മയിൽ അംഗത്വം വാഗ്ദാനം ചെയ്ത് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ലൈംഗിക ചുവയോടെ സംസാരിച്ചെന്നും ഫോം പൂരിപ്പിക്കുന്നതിനിടെ കഴുത്തിൽ ചുംബിച്ചെന്നുമാണ് പരാതി. പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com