നടി നിഖില വിമലിന്‍റെ സഹോദരി സന്ന്യാസം സ്വീകരിച്ചു; അഖില ഇനി 'അവന്തിക ഭാരതി' | Video

സന്ന്യാസ വേഷത്തിലുളള അഖിലയുടെ ചിത്രവും കുറിപ്പും ഫെയ്സ്ബുക്കിൽ പങ്കുവെച്ചത് ഗുരുവായ അഭിനവ ബാലാനന്ദഭൈരവാണ്.
Summary

നടി നിഖില വിമലിന്‍റെ സഹോദരി അഖില വിമൽ സന്യാസം സ്വീകരിച്ചതായി റിപ്പോർട്ട്. അഖില ഭാരതി എന്ന പേരിലാണ് അഖില ഇനി അറിയപ്പെടുക.

ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ മെലോണ്‍ സ്‌കൂള്‍ ഓഫ് തിയേറ്റര്‍ ആന്‍ഡ് പെര്‍ഫോമന്‍സ് റിസര്‍ച്ച് ഫെല്ലോ ആയിരുന്നു അഖില. സന്ന്യാസ വേഷത്തിലുളള അഖിലയുടെ ചിത്രവും കുറിപ്പും ഫെയ്സ്ബുക്കിൽ പങ്കുവെച്ചത് ഗുരുവായ അഭിനവ ബാലാനന്ദഭൈരവാണ്.

ഡിസംബര്‍ 12 ന് സന്ന്യാസ വേഷത്തിലുള്ള ഒരു ചിത്രം അഖില ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. പിന്നീട് അഖില കുറിപ്പൊന്നും പങ്കുവച്ചില്ലെങ്കിലും ഗുരുവിന്‍റെ കുറിപ്പാണ് ഇപ്പോൾ ഈ വിഷയം ചര്‍ച്ചയാവാന്‍ കാരണം. എന്നാൽ, ഇതിനെ കുറിച്ചുളള ഒരു വ്യക്തതയും നിഖിലയും അഖിലയും നൽകിയിട്ടില്ല.

നിഖില വിമലും പൂർവാശ്രമത്തിലെ അഖില വിമലും.
നിഖില വിമലും പൂർവാശ്രമത്തിലെ അഖില വിമലും.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com