ഏതോ യുവനേതാവിൽ നിന്ന് ദുരനുഭവമുണ്ടായെന്ന് നടി റിനി ആൻ ജോർജ്

സോഷ്യൽ മീഡിയ വഴിയാണ് ഇയാളുമായി പരിചയത്തിലായതെന്നും ആദ്യ സമയം മുതൽ തന്നെ മോശം പെരുമാറ്റമുണ്ടായെന്നും നടി പ്രതികരിച്ചു
Actress rini ann george opens up about harassment from young political leader in kerala

റിനി ആൻ ജോർജ്

Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ യുവ രാഷ്ട്രീയ നേതാവിൽ നിന്നും ദുരനുഭവമുണ്ടായതായി നടി റിനി ആൻ ജോർജ്. പല തവണ വിലക്കിയിട്ടും തുടർന്നുവെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു. നേതാവിന്‍റെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. അദ്ദേഹത്തിന്‍റെ പ്രസ്ഥാനത്തിലുള്ള പലരുമായും നല്ല ബന്ധമാണെന്നും റിനി പറഞ്ഞു.

സോഷ്യൽ മീഡിയ വഴിയാണ് ഇയാളുമായി പരിചയത്തിലായതെന്നും ആദ്യ സമയം മുതൽ തന്നെ മോശം പെരുമാറ്റമുണ്ടായെന്നും നടി പ്രതികരിച്ചു. ആദ്യമായി മോശം അനുഭവമുണ്ടായത് മൂന്നര വർഷം മുൻപാണ്. അതിനുശേഷമാണ് അയാൾ ജനപ്രതിനിധിയായത്.

അയാൾ കാരണം മറ്റു ബുദ്ധിമുട്ടുകൾ ഇല്ലാത്തത് കൊണ്ടാണ് പരാതിയുമായി മുന്നോട്ട് പോകാത്തത്. പരാതിയുള്ളവർ അതുമായി മുന്നോട്ടു പോകട്ടെയെന്നും റിനി ആൻ ജോര്‍ജ് പറഞ്ഞു.

ഇദ്ദേഹത്തെക്കുറിച്ച് പല നേതാക്കളോടും പരാതി പറഞ്ഞിട്ടുണ്ടെങ്കിലും പരിഹാരമുണ്ടായില്ല. നേതൃത്വത്തോട് പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ പോയി പറയുവെന്നായിരുന്നു മറുപടി. ഇത്തരത്തിലുള്ള ആളുകളെ ഇനിയും സ്ഥാനങ്ങളിൽ എത്തിക്കരുതെന്ന് മാത്രം പറയുകയാണെന്നും റിനി ആൻ ജോര്‍ജ് പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com