ഒമർ ലുലുവിന് മുൻകൂർ ജാമ്യം അനുവദിക്കരുത്; കേസിൽ കക്ഷിചേർന്ന് യുവനടി

സിനിമയില്‍ അവസരം നല്‍കാമെന്ന പേരില്‍ ബലാത്സംഗം ചെയ്തെന്നാണ് നടിയുടെ പരാതി
actress opposes director omar lulus anticipatory bail in harassment case
ഒമർ ലുലുFile Image

കൊച്ചി: ലൈംഗീക പീഡനകേസിൽ സംവിധായകൻ ഒമർ ലുലുവിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ നടിയും കേസിൽ കക്ഷിച്ചേർന്നു. ഉഭയ സമ്മത പ്രകാരമുള്ള ബന്ധമായിരുന്നു എന്നതടക്കമുള്ള ഒമർ ലുലുവിന്‍റെ വാദങ്ങളെ ഹർജിയിൽ എതിർക്കുന്നു. ഹർജി ജൂലൈ 1 ന് പരിഗണിക്കും.

ഒമര്‍ ലുലുവിന് നേരത്തെ ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. സിനിമയില്‍ അവസരം നല്‍കാമെന്ന പേരില്‍ ബലാത്സംഗം ചെയ്തെന്നാണ് നടിയുടെ പരാതി. കൊച്ചിയില്‍ സ്ഥിര താമസമാക്കിയ യുവനടിയാണ് ഒമര്‍ ലുലുവിനെതിരെ പരാതി നല്‍കിയത്. കൊച്ചി സിറ്റി പൊലീസിന് നല്‍കിയ പരാതി, കുറ്റകൃത്യം നടന്ന സ്റ്റേഷന്‍ പരിധി നെടുമ്പാശേരി ആയതിനാല്‍ ഇവിടേക്ക് കൈമാറുകയായിരുന്നു.

Trending

No stories found.

Latest News

No stories found.