"ദേവന് ബിജെപിയില്‍ നിന്നിട്ട് ഒന്നും ചെയ്യാനില്ല"; എല്ലാവരും ടിവികെയിൽ ചേരണമെന്ന് നടി പ്രിയങ്ക

"കേരളത്തിലും കുറച്ച് നല്ലതു വരട്ടെ. കുട്ടികള്‍ക്കും അമ്മമാര്‍ക്കും മറ്റുള്ള ആളുകള്‍ക്കും കുറച്ച് നല്ലതു വരട്ടെ"
actress priyanka about devans tvk entry

പ്രിയങ്ക അനൂപ്

Updated on

തിരുവനന്തപുരം: ദേവന്‍ ചേട്ടന് ബിജെപിയില്‍ നിന്നിട്ട് ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്ന് നടി പ്രിയങ്ക. എന്തെങ്കിലും ഒരു കാര്യം ചെയ്തതായി നിങ്ങള്‍ക്കറിയാമോ എന്നും അദ്ദേഹത്തിന് ചെയ്യണമെന്ന് ആഗ്രഹമുള്ള കാര്യങ്ങളാണ് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് അവിടെ ചെയ്യുന്നതെന്നും അതിനാലാണ് ദേവൻ ബിജെപിയിൽ പോയതെന്നും പ്രിയങ്ക പറഞ്ഞു.

ഇത്തരത്തിൽ നാളെ എല്ലാവരും നല്ലത്തിന്റെ കൂടെ നില്ക്കാൻ തുടങ്ങുമെന്നും എല്ലാവരും ടിവികെയില്‍ ചേരുകയോ സപ്പോര്‍ട്ട് ചെയ്യുകയോ വേണമെന്നും പ്രിയങ്ക പറഞ്ഞു. ബിജെപി വിട്ട നടന്‍ ദേവന്‍ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്യുടെ തമിഴക വെട്രി കഴകത്തില്‍ ചേരുമെന്ന വാര്‍ത്തകളോടാണ് പ്രിയങ്കയുടെ പ്രതികരിക്കരണം.

കേരളത്തിലും കുറച്ച് നല്ലതു വരട്ടെ. കുട്ടികള്‍ക്കും അമ്മമാര്‍ക്കും മറ്റുള്ള ആളുകള്‍ക്കും കുറച്ച് നല്ലതു വരട്ടെ. എല്ലാവരും കൂടെ ചേര്‍ന്ന് കേരളം നന്നാക്കട്ടെ. നെഗറ്റീവ് പറയുന്നവര്‍ പറയട്ടെ. അത് അവര്‍ക്കൊരു സുഖമല്ലേ. അവര്‍ നെഗറ്റീവ് അടിച്ചോട്ടെയെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

logo
Metro Vaartha
www.metrovaartha.com