എന്തിനാണ് മാർക്കോയും ആവേശവും പോലുള്ള ചിത്രങ്ങൾ, സെൻസർ ബോർഡ് ഉറക്കത്തിലാണോ? നടി രഞ്ജിനി

നമ്മുടെ സെൻസർ ബോർഡിന് എന്ത് സംഭവിച്ചുവെന്ന് ഞാൻ അത്ഭുതപ്പെടുന്നു? അവർ ഉറങ്ങുകയാണോ?
actress ranjini criticizes portrayal of violence in new age malayalam movies

എന്തിനാണ് മാർക്കോയും ആവേശവും പോലുള്ള ചിത്രങ്ങൾ, സെൻസർ ബോർഡ് ഉറക്കത്തിലാണോ? നടി രഞ്ജിനി

Updated on

തിരുവനന്തപുരം: അടുത്തകാലത്തായി വർധിച്ചു വരുന്ന കുറ്റകൃത്യങ്ങളിൽ മലയാള സിനിമയുടേയും സ്വാധീനമുണ്ടെന്ന് നടി രഞ്ജിനി. മറ്റ് ഭാഷയിലുള്ള സിനിമ മേഖലകൾ അസൂയപ്പെടുന്ന തരത്തിൽ വളർന്ന മലയാള സിനിമ മേഖല എന്തിനാണ് കെറിയയേയും ജപ്പാനേയും പോലെയുള്ള രാജ്യങ്ങളെ അനുകരിച്ച് മാർക്കോയും റൈഫിൾ ക്ലബും പോലുള്ള ചിത്രങ്ങൾ എടുക്കുന്നതെന്ന് രഞ്ജിനി ചോദിച്ചു. എന്തുകൊണ്ടാണ് സെൻസർ ബോർഡ് ഇത്തരം ചിത്രങ്ങൾക്ക് അനുമതി നൽകുന്നത്. അവർ ഉറങ്ങുകയാണോ എന്നും നടി ഫെയ്സ് ബുക്ക് കുറിപ്പിൽ ചോദിക്കുന്നു.

ഫെയ്സ് ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം...

നിരവധി പുരസ്ക്കാരങ്ങൾക്ക് അർഹരായ തിരക്കഥകൾ, സിനിമാ നിർമ്മാണം, അഭിനയം എന്നിവയ്ക്ക് പേരുകേട്ടതാണ് മലയാള സിനിമ. മറ്റ് ഭാഷാ സിനിമാ മേഖലകള്‍ അസൂയപ്പെടുന്ന ഒന്നായിരുന്നു നമ്മുടെ സിനിമ മേഖല. അത്തരമൊരു സാഹചര്യത്തിൽ കൊറിയൻ, ജാപ്പനീസ്, തെലുങ്ക്, കന്നഡ സിനിമകളുടെ പാത പിന്തുടർന്ന് മാർക്കോ, ആവേശം, റൈഫിൾ ക്ലബ് തുടങ്ങിയ ചിത്രങ്ങൾ എന്തിനാണ് നിർമിക്കുന്നത്.

മലയാള സിനിമാ വ്യവസായത്തിൽ ഞാൻ ഉൾപ്പെട്ടതിൽ എനിക്ക് അഭിമാനമുണ്ട്. സിനിമയുടെ സ്വാധീനം, മോശം രക്ഷാകർതൃത്വം, ലഹരിവസ്തുക്കളുടെ ദുരുപയോഗം, യൂട്യൂബ്/ഇൻസ്റ്റാഗ്രാം സ്വാധീനം സോഷ്യൽ മീഡിയകളുടെ അമിത സ്വാധീനം തുടങ്ങിയവ കാരണം അസഹിഷ്ണുക്കളായ യുവാക്കളായി മാറിയ നമ്മുടെ കുട്ടികളുടെ ദുരവസ്ഥ എന്‍റെ മനസിനെ അസ്വസ്ഥപ്പെടുത്തുന്നു.

നിർഭാഗ്യവശാൽ, ഇന്നത്തെ സിനിമകളും നമ്മുടെ സമൂഹത്തിന് ഒരു പ്രധാന ഘടകമാണ്, നമ്മുടെ സെൻസർ ബോർഡിന് എന്ത് സംഭവിച്ചുവെന്ന് ഞാൻ അത്ഭുതപ്പെടുന്നു? അവർ ഉറങ്ങുകയാണോ?

പ്രിയപ്പെട്ട കേരളത്തെ മറക്കരുത്, ജെസി ഡാനിയേൽ സാർ, കെജി ജോർജ് സാർ, അരവിന്ദൻ സാർ, എംടി വാസുദേവൻ സാർ, പത്മരാജൻ സാർ, ലെനിൻ രാജേന്ദ്രൻ സാർ തുടങ്ങി നിരവധി മഹാന്മാരെ നമ്മൾ സൃഷ്ടിച്ചിട്ടുണ്ട്, അവർ തങ്ങളുടെ സിനിമകളിലൂടെ നമ്മുടെ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്….

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com