അഭിനേത്രിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു

കരൾരോഗത്തെ തുടർന്നു ചികിത്സയിലിരിക്കെയാണു മരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെ പത്തു മണിക്കായിരുന്നു അന്ത്യം
അഭിനേത്രിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു
Updated on

കൊച്ചി: അഭിനേത്രിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു. കരൾരോഗത്തെ തുടർന്നു ചികിത്സയിലിരിക്കെയാണു മരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെ പത്തു മണിക്കായിരുന്നു അന്ത്യം. 

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ ജനിച്ച സുബി വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം നൃത്തത്തിലൂടെയാണ് കലാരംഗത്ത് എത്തുന്നത്. തുടർന്നു കോമഡി വേദികളിലേക്കു ചുവടുമാറി. ടെലിവിഷനിൽ കോമഡി പരിപാടികളുടെ തുടക്കക്കാരിലൊരാളാണു സുബി. സിനിമാല എന്ന പരിപാടിയിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറി. സ്വദേശത്തും വിദേശത്തുമായി നിരവധി പ്രോഗ്രാമുകളിൽ പങ്കെടുത്തിട്ടുണ്ട്. മിമിക്രി താരങ്ങൾക്കൊപ്പം നിരവധി കോമഡി സ്കിറ്റുകളിൽ തിളങ്ങി നിന്ന താരമായിരുന്നു സുബി.

സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്ത കുട്ടിപ്പട്ടാളം എന്ന പരിപാടിയുടെ അവതാരികയുമായിരുന്നു. ഇരുപത്തഞ്ചോളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. രാജസേനൻ സംവിധാനം ചെയ്ത കനകസിംഹാസനത്തിലൂടെയാണു സിനിമയിലേക്ക് എത്തുന്നത്. എൽസമ്മ എന്ന ആൺകുട്ടി, പഞ്ചവർണതത്ത, തസ്കരലഹള, ഡ്രാമ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നാളെ ഉച്ചയ്ക്ക് 2ന് വരാപ്പുഴയിലാണ് സംസ്കാരം.  

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com