നടിയുടെ ലൈംഗികാതിക്രമ പരാതി: മണിയൻപിള്ള രാജുവിനെതിരേ പൊലീസ് കേസെടുത്തു

ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് കേസെടുത്തത്.
Actress's sexual assault complaint: case registered against Maniyanpilla Raju
മണിയൻപിള്ള രാജു
Updated on

കൊച്ചി: ലൈംഗികാതിക്രമ പരാതിയിൽ നടൻ മണിയൻപിള്ള രാജുവിനെതിരേ പീരുമേട് പൊലീസ് കേസെടുത്തു. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് കേസെടുത്തത്. ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് കാറിൽ പോകുന്നതിനിടെ ലൈംഗിക ചുവയോടെ സംസാരിച്ചു, ശരീരത്തിൽ കടന്നുപിടിച്ചു തുടങ്ങിയ പരാതിയിലാണ് നടപടി.

2009ൽ ഡാ തടിയാ എന്ന സിനിമയുടെ സെറ്റിൽവച്ച് കുട്ടിക്കാനത്ത് നിന്ന് ലൊക്കേഷനിലേക്ക് മണിയൻപിള്ള രാജുവിനൊപ്പം കാറിൽ പോകുന്നതിനിടയാണ് സംഭവമെന്ന് പരാതിയിൽ ആരോപിക്കുന്നു. നടന്‍റെ പെരുമാറ്റം മാനഹാനി ഉണ്ടാക്കി എന്നും നടിയുടെ പരാതിയിൽ പറയുന്നുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com