ആദർശ് സൈബർ കൊങ്ങി: ജോജുവിന് പിന്തുണയുമായി അഖിൽ മാരാർ

കരുതിക്കൂട്ടിയുള്ള പണിയിൽ വീണ് പോയ ആളാണ് ജോജുവെന്ന് അഖിൽ
Adarsh ​​Cyber ​​Kongi: Akhil Marar supports Joju
ജോജുവിനെ പിന്തുണച്ച് അഖിൽ മാരാർ file
Updated on
Summary

‘പണി’ സിനിമയെ വിമര്‍ശിച്ച് പോസ്റ്റിട്ട റിവ്യൂവറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ ജോജു ജോർജിന് പിന്തുണയുമായി അഖില്‍ മാരാര്‍ അറിഞ്ഞുകൊണ്ടുള്ള, കരുതിക്കൂട്ടിയുള്ള പണിയിൽ വീണ് പോയ ആളാണ് ജോജുവെന്നാണ് അഖില്‍ മാരാരുടെ വാദം.

ജോജുവും താനും തമ്മിലുള്ള അടുപ്പം കൊണ്ടല്ല അദ്ദേഹത്തെ പിന്തുണയ്ക്കുന്നതെന്നും, കഴിഞ്ഞ 3 മാസമായി ജോജുവുമായി യാതൊരു തരത്തിലുള്ള ബന്ധവും തനിക്കില്ലെന്നും അഖില്‍ എടുത്തുപറയുന്നുണ്ട്.

‘വാട്ട്സാപ്പില്‍ ജോജു എന്‍റെ നമ്പര്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. കാരണം എന്താണെന്ന് എനിക്ക് അറിയില്ല. ഈ സിനിമയുടെ പൂജ നടന്ന സമയത്ത് ഞാനുണ്ടായിരുന്നു, ഷൂട്ടിങ് ലൊക്കേഷനിലും എഡിറ്റിന്‍റെ സമയത്തുമൊക്കെ ഞാനുണ്ടായിരുന്നു, എന്നാല്‍ പിന്നീട് അതായത് കഴിഞ്ഞ മൂന്നര മാസമായി ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകരുമായോ ജോജുവുമായോ ഒരു ബന്ധവുമില്ല, ഈ അഭിപ്രായം എന്‍റേത് മാത്രമാണെന്നുമാണ് ഫെസ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോയിലൂടെ അഖിൽ മാരാർ പറഞ്ഞത്. .

ഫെസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

നിഷ്കളങ്കമായ അഭിപ്രായം പറച്ചിൽ ആയിരുന്നില്ല മറിച് പണി കൊടുക്കണം എന്ന കെപിസിസി war റൂം മെമ്പർ ആയിരുന്ന റിപ്പോർട്ടർ ചാനലിൽ ജോലി ചെയ്തിരുന്ന ചുരുളി സിനിമ മികച്ചതായി തോന്നികയും അതെ സമയം മാളികപ്പുറം സിനിമ കുട്ടികളെ കാണിക്കരുത് എന്ന് പറയുകയും ചെയ്ത, ലാലേട്ടനേയും സൈന്യത്തെയും അവഹേളിച്ച ചെകുത്താനെ ന്യായീകരിച്ചു പോസ്റ്റിട്ട, ബിഗ് ബോസിൽ റിയാസ് ആണ് യഥാർഥ വിജയി ആവേണ്ടത് എന്ന് അഭിപ്രായം പങ്ക് വെച്ച ഒരുവന്‍റെ മാനസിക തലം മനസിലാക്കാതെ വിദ്യാർഥി ആയി കണ്ട് തെറ്റിദ്ധരിച്ചവർക്ക് വേണ്ടി...

അറിഞ്ഞു കൊണ്ടുള്ള കരുതി കൂട്ടിയുള്ള പണിയിൽ വീണ് പോയ ജോജു...

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com