കൊച്ചിയിലെ ജലവിതരണം; 17 കോടി അമെരിക്കൻ ഡോളർ വായ്പ അനുമതി നൽകി എഡിബി ബാങ്ക്

കൊച്ചിയിൽ നിലവിലുള്ള അഞ്ച് കുടിവെള്ള ശുദ്ധീകരണ പ്ലാന്‍റുകളുടെ ശേഷി വർധിപ്പിക്കുന്നത് അടക്കമുള്ളവയ്ക്കായാവും വായ്പ ഉപയോഗിക്കുക
കൊച്ചിയിലെ ജലവിതരണം; 17 കോടി അമെരിക്കൻ ഡോളർ വായ്പ അനുമതി നൽകി എഡിബി ബാങ്ക്
Updated on

കൊച്ചി: കേരളത്തിന്‍റെ വാണിജ്യ തലസ്ഥാനം എന്നറിയപ്പെടുന്ന കൊച്ചിയിലെ കുടിവെള്ള വിതരണം ആധുനിക വത്കരിക്കുന്നതിനായി 17 കോടി അമെരിക്കൻ ഡോളർ വായ്പ അനുവദിക്കുന്നതിന് അനുമതി നൽകി ഏഷ്യൻ ഡെവലപ്മെന്‍റ് ബാങ്ക്. നഗരത്തിൽ ശുദ്ധ ജലം ലഭ്യത ഉറപ്പാക്കുന്നതിനും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് ഇത്രയും തുക അനുവദിച്ചതെന്ന് എഡിബി അറിയിച്ചു.

കൊച്ചിയിൽ നിലവിലുള്ള അഞ്ച് കുടിവെള്ള ശുദ്ധീകരണ പ്ലാന്‍റുകളുടെ ശേഷി വർധിപ്പിക്കുന്നത് അടക്കമുള്ളവയ്ക്കായാവും വായ്പ ഉപയോഗിക്കുക. പ്രതിദിനം 325 മില്ല്യൺ ലിറ്റരിലേക്കാവും ശേഷി ഉയർത്തുക. ഇതിനു പുറമേ 190 മില്ല്യൺ പ്രതിദിന ശേഷിയുള്ള ഒരു പ്ലാന്‍റുകൂടെ നിർമിക്കും. 700 കിലോമീറ്റർ ദൈർഘ്യമുള്ള കുടിവെള്ള പൈപ്പുകൾ മാറ്റിസ്ഥാപിക്കും. ജലവിതരണത്തിനിടെ ജലം പാഴാകുന്നത് ഒഴിവാക്കാനാണ് ഇത്തരത്തിലൊരു നീക്കം നടത്തുന്നത്. 1,46,000 വാട്ടർ മീറ്ററുകൾ മികച്ച നിലവാരവും കൃത്യതയും ഉള്ളവയായി നവീകരിക്കാനും വായ്പ ഉപയോഗിക്കുമെന്നും എഡിബി പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com