ഇന്ധന സെസ് നടപ്പാക്കുന്നതോടെ കെഎസ്ആർടിസിക്ക് അധിക ബാധ്യത; റിപ്പോർട്ട്

ഏപ്രിൽ മുതൽ പ്രതിമാസം 2 കോടി രൂപയാണ് അധികമായി കണ്ടെത്തേണ്ടത്. കെഎസ്ആർടിസിയുടെ ചെലവിന്‍റെ അധികഭാഗവും ചെലവഴിക്കുന്നത് ഇന്ധനത്തിലാണ്
ഇന്ധന സെസ് നടപ്പാക്കുന്നതോടെ കെഎസ്ആർടിസിക്ക് അധിക ബാധ്യത; റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസ് (Fuel Cess) നടപ്പാക്കുന്നതോടെ കെഎസ്ആർടിസിക്ക് ഒരു മാസം 2 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്ന് റിപ്പോർട്ട്. കെഎസ്ആർടിസി ബസുകളോടിക്കാൻ ഒരുദിവസം 3,30,000 ലീറ്റർ ഡീസലാണ് വേണ്ടത്. ഇന്ധനസെസ് (Fuel Cess) വരുമ്പോൾ ഇതിന് ഒരു ദിവസം 6.60 ലക്ഷം രൂപ അധികം നൽകണം. ഈ വിഷയം കെഎസ്ആർടിസി ധനവകുപ്പിന്‍റെ ശ്രദ്ധയിൽപ്പെടുത്താൻ തീരുമാനിച്ചു.

ഏപ്രിൽ മുതൽ പ്രതിമാസം 2 കോടി രൂപയാണ് അധികമായി കണ്ടെത്തേണ്ടത്. കെഎസ്ആർടിസിയുടെ ചെലവിന്‍റെ അധികഭാഗവും ചെലവഴിക്കുന്നത് ഇന്ധനത്തിലാണ്. പ്രതിമാസം ശരാശരി 1 കോടി രൂപ ഇന്ധനം വാങ്ങിക്കാൻ തന്നെ കോർപ്പറേഷൻ ഉപയോഗിക്കുന്നുണ്ട്. മാത്രമല്ല ഇന്ധന സെസ് പ്രതികൂലമായി ബാധിക്കുമെന്ന് നിയമസഭയിൽ നൽകിയ മറുപടിയിൽ ഗതാഗത മന്ത്രി തന്നെ സമ്മതിച്ചിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com