എഡിജിപി അജിത് കുമാറിനെതിരേ തെളിവില്ലെന്ന് അന്വേഷണ റിപ്പോർട്ട്

എംഎൽഎ പി.വി. അന്‍വറിന്‍റെ വെളിപ്പെടുത്തലുകള്‍ പലതും ആരോപണങ്ങള്‍ മാത്രമാണെന്നാണ് റിപ്പോർട്ടിലെ പരാമർശം
adgp ajith kumar controversy investigation report
എഡിജിപി അജിത് കുമാർ
Updated on

തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെതിരേ തെളിവില്ലെന്ന് അന്വേഷണ റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് പൊലീസ് മേധാവി ഷേക്ക് ദര്‍വേശ് സാഹേബ് ആഭ്യന്തര സെക്രട്ടറിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എംഎൽഎ പി.വി. അന്‍വറിന്‍റെ വെളിപ്പെടുത്തലുകള്‍ പലതും ആരോപണങ്ങള്‍ മാത്രമാണെന്നാണ് റിപ്പോർട്ടിലെ പരാമർശം.

എഡിജിപിക്കെതിരേ സംമീപകാലത്ത് രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്. അതിന് തുടക്കം കുറിച്ചത് എംഎൽഎയായ പി.വി. അൻവറും. ആര്‍.എസ്.എസ്. നേതാക്കളായ ദത്താത്രേയ ഹൊസബാളെ, രാം മാധവ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതും വലിയ വിവാദമായിരുന്നു. ഇതോടെ അജിത് കുമാറിനെതിരേ നടപടി ആവശ്യപ്പെട്ട് വിവിധകോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നതോടെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com