സിപിഐയും മിണ്ടിയില്ല; എഡിജിപി അജിത് കുമാര്‍ വിഷയം മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയായില്ല

മന്ത്രിസഭായോഗത്തിന്‍റെ അജണ്ടയില്‍ എഡിജിപി വിഷയം ഉണ്ടായിരുന്നില്ല.
ADGP Ajith Kumar controversy not discussed in the cabinet meeting
പിണറായി വിജയൻ | എംആർ അജിത് കുമാർ
Updated on

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ വിവാദം മുറുകുമ്പോഴും അജിത് കുമാറിനെ മാറ്റുന്നത് മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചയായില്ല. എഡിജിപി- ആർഎസ്‌എസ് ബന്ധത്തെക്കുറിച്ചുള്ള ഒരു കാര്യങ്ങളും സിപിഐ അടക്കമുള്ള ഘടകകക്ഷി മന്ത്രിമാരും കാബിനറ്റ് യോഗത്തില്‍ വിഷയം ഉന്നയിച്ചില്ല

ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ. എന്നാൽ മന്ത്രിസഭായോഗത്തിന്‍റെ അജണ്ടയില്‍ എഡിജിപി വിഷയം ഉണ്ടായിരുന്നില്ല. എഡിജിപിയുമായി ബന്ധപ്പെട്ട് പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളോ, എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതോ മന്ത്രിസഭായോഗത്തില്‍ ഉന്നയിക്കപ്പെട്ടില്ല.

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽപെട്ടവരുടെ പുനരധിവാസം സംബന്ധിച്ച് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ റിപ്പോർട്ട് അവതരിപ്പിക്കൽ മാത്രമാണ് അജന്‍ഡയക്കു പുറമെ ചർച്ചയായത്. ഇന്നു വൈകീട്ട് ചേരുന്ന എൽഡിഎഫ് യോഗത്തിൽ അജിത് കുമാറിനെ മാറ്റണമെന്ന ആവശ്യം ഉയരുമോ എന്നതാണ് ആകാംക്ഷ.

Trending

No stories found.

Latest News

No stories found.