പൂരം കലക്കലിൽ എഡിജിപി അജിത് കുമാറിനെതിരേ നടപടി വേണം; മുഖ‍്യമന്ത്രിക്ക് റിപ്പോർട്ട് നൽകി ആഭ‍്യന്തര സെക്രട്ടറി

പൂരം അലങ്കോലപ്പെട്ടിട്ടും എഡിജിപി ഇടപെടാതിരുന്നത് കർത്തവ‍്യ ലംഘനമാണെന്ന് ഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു
Action should be taken against ADGP m.r. Ajith Kumar Home Secretary submits report to Chief Minister

എഡിജിപി അജിത് കുമാർ

file
Updated on

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ എഡിജിപി എം.ആർ. അജിത് കുമാറിനെതിരേ നടപടി സ്വീകരിക്കണമെന്ന് ആഭ‍്യന്തര സെക്രട്ടറി. പൂരം അലങ്കോലപ്പെട്ടിട്ടും എഡിജിപി ഇടപെടാതിരുന്നത് കർത്തവ‍്യ ലംഘനമാണെന്ന ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ആഭ‍്യന്തര സെക്രട്ടറി ശരിവച്ചു. ഇതേത്തുടർന്ന് ആഭ‍്യന്തര സെക്രട്ടറി മുഖ‍്യമന്ത്രിക്ക് റിപ്പോർട്ട് നൽകി.

അജിത് കുമാറിന് ഗുരുതര വീഴ്ച പറ്റിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഔദ‍്യോഗിക കൃത‍്യനിർവഹണത്തിന്‍റെ ഭാഗമായി തൃശൂരിലെത്തിയ എഡിജിപി പൂരം അലങ്കോലപ്പെട്ടിട്ടും ഇടപ്പെട്ടില്ലെന്നാണ് വിമർശനം.

പ്രശ്നങ്ങളുണ്ടായ സമയം റവന‍്യു മന്ത്രി അജിത് കുമാറിനെ വിളിച്ചിട്ടും ഫോണെടുത്തില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവം നടന്ന് 11 മാസങ്ങൾ പൂർത്തിയായപ്പോഴാണ് ഡിജിപി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com