എഡിജിപി അജിത് കുമാറിന് ക്ലീൻ ചീറ്റ് നൽകിയ നടപടിയിൽ വിധി വെള്ളിയാഴ്ച

തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.
verdict in disproportionate assets case against ADGP Ajith Kumar on Friday

എഡിജിപി എം.ആർ. അജിത് കുമാർ

Updated on

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് എഡിജിപി എം.ആർ. അജിത് കുമാറിന് വിജിലൻസ് ക്ലീൻ ചീറ്റ് നൽകിയത് ചോദ‍്യം ചെയ്തുള്ള ഹർജിയിൽ വെള്ളിയാഴ്ച കോടതി വിധി പറയും. നെയ്യാറ്റിൻകര സ്വദേശിയായ നാഗരാജ് ആണ് ഹർജി നൽകിയത്.

കേസിൽ വിശദമായ അന്വേഷണം വേണമെന്നും വിജിലൻസ് റിപ്പോർട്ട് തള്ളണമെന്നുമാണ് ഹർജിക്കാരന്‍റെ ആവശ‍്യം. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.

നേരത്തെ അന്വേഷണ റിപ്പോർട്ടും കേസ് ഡയറിയും കോടതി പശോധിച്ചിരുന്നു. എഡിജിപിക്കു കീഴിലുള്ള ഉദ‍്യോഗസ്ഥരാണ് കേസ് അന്വേഷിച്ചതെന്നും സ്വത്ത് വിവരങ്ങൾ പോലും ശരിയായ രീതിയിൽ പരിശോധിച്ചില്ലെന്നുമാണ് ഹർജിക്കാരന്‍റെ ആരോപണം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com