തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാർ അവധി പിൻവലിക്കാൻ അപേക്ഷ നൽകി. കുടുംബത്തോടൊപ്പം നാല് ദിവസത്തേക്ക് സ്വകാര‍്യ ആവശ‍്യത്തിന് വേണ്ടിയായിരുന്നു എഡിജിപി എം.ആർ. അജിത് കുമാറിന് ലീവ് അനുവധിച്ചിരുന്നത്.
എന്നാൽ അവധി വേണ്ടെന്ന് ചൂണ്ടിക്കാട്ടി എഡിജിപി ആഭ‍്യന്തര വകുപ്പിന് അപേക്ഷ നൽകുകയായിരുന്നു. മലപ്പുറത്തെ പൊലീസ് സേനയുടെ തലപ്പത്തുണ്ടായ കൂട്ട നടപടിക്ക് പിന്നാലെയാണ് എഡിജിപി എം.ആർ. അജിത് കുമാർ അവധി പിൻവലിച്ചത്.
അതേസമയം എംഎൽഎ പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങളും , എഡിജിപി എം.ആർ. അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച്ചയും ഏറെ വിവാദമായിരുന്നു.
എഡിജിപി അജിത് കുമാർ ക്രിമിനലാണെന്നും അവധിയിൽ പോകുന്നത് തെളിവുകൾ നശിപ്പിക്കാൻ വേണ്ടിയാണെന്നും പി.വി. അൻവർ ആരോപിച്ചു. അജിത് കുമാറിനെ സംരക്ഷിക്കുന്നത് മുഖ‍്യമന്ത്രിയുടെ ഓഫീസ് ആണെന്ന് ചൂണ്ടിക്കാട്ടി പൊളിറ്റിക്കൽ സെക്രട്ടറിയെയും പി.വി. അൻവർ വിമർശിച്ചിരുന്നു. അജിത് കുമാറിനെ സംരക്ഷിക്കുന്ന മുഖ‍്യമന്ത്രിയുടെ നടപടിയെ എതിർത്ത് സിപിഐയും രംഗതെത്തിയിരുന്നു.