എഡിജിപി എം.ആർ. അജിത്കുമാർ ആർഎസ്എസ് നേതാവിനെ കണ്ടതിൽ തെറ്റില്ല; സ്പീക്കർ എ.എൻ. ഷംസീർ

ആർഎസ്എസ് രാജ‍്യത്തെ പ്രധാന സംഘടനയാണെന്നും ഇത് അത്ര ഗൗരവമുള്ള വിഷയമായി കാണേണ്ടതില്ലെന്നും സ്പീക്കർ കൂട്ടിച്ചേർത്തു
ADGP MR. Ajitkumar was not wrong to see the RSS leader; Speaker A.N. Shamsir
എ.എൻ. ഷംസീർ
Updated on

കോഴിക്കോട്: എഡിജിപി എം.ആർ. അജിത് കുമാർ ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച്ച നടത്തിയതിൽ തെറ്റില്ലെന്ന് സ്പീക്കർ എ.എൻ. ഷംസീർ. ആർഎസ്എസ് രാജ‍്യത്തെ പ്രധാന സംഘടനയാണെന്നും ഇത് അത്ര ഗൗരവമുള്ള വിഷയമായി കാണേണ്ടതില്ലെന്നും ഇതിൽ അപാകതയില്ലെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.

ഫോൺ ചോർത്തിയെന്ന പി.വി. അൻവറിന്‍റെ ആരോപണം തനിക്ക് വിശ്വസിക്കാനാവില്ലെന്നും സ്പീക്കർ വ‍്യക്തമാക്കി. എഡിജിപിയും ആർഎസ്എസ് നേതാവും തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയത് വലിയ വിവാദമായിരുന്നു ഇതിനു പിന്നാലെയാണ് പ്രസ്താവനയുമായി എ.എൻ. ഷംസീർ രംഗത്തെത്തിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com