

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എം.ആർ. അജിത് കുമാറിന് ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
വിജിലൻസ് റിപ്പോർട്ട് പരിശോധിക്കാതെയാണ് കോടതിയുടെ നടപടിയെന്ന വാദം ഹൈക്കോടതി ശരിവച്ചു. പരാതിക്കാർക്ക് മുൻകൂർ അനുമതി തേടിയ ശേഷം വീണ്ടും പരാതി നൽകാമെന്ന് ഹൈക്കോടതി വ‍്യക്തമാക്കി.
ജസ്റ്റിസ് എ. ബദറുദ്ദീൻ അധ‍്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. വിജിലൻസ് അന്വേഷിച്ച് ക്ലീൻ ചിറ്റ് നൽകിയ കേസിൽ തുടരന്വേഷണമാകാമെന്ന് തിരുവനന്തപുരം വിജിലൻസ് കോടതി വിധി വന്നിരുന്നു. ഇതിനെതിരേയാണ് അജിത് കുമാർ ഹൈക്കോടതിയെ സമീപിച്ചത്.