പൂരം മുടങ്ങിയപ്പോൾ മന്ത്രി വിളിച്ചതായി അറിയില്ല; കെ. രാജന്‍റെ ആരോപണങ്ങൾ തള്ളി എഡിജിപി

തൃശൂർ പൂരം അലങ്കോലമായതിൽ എഡിജിപി എം.ആർ. അജിത് കുമാറിനെതിരേ മന്ത്രി കെ. രാജൻ ഡിജിപിക്ക് മൊഴി നൽകിയിരുന്നു
adgp mr ajithkumars statement rejects minister k rajans allegations

പൂരം മുടങ്ങിയപ്പോൾ മന്ത്രി വിളിച്ചതായി അറിയില്ല; കെ. രാജന്‍റെ ആരോപണങ്ങൾ തള്ളി എഡിജിപി

Updated on

തൃശൂർ: തൃശൂർ പൂരം അലങ്കോലമായതിൽ റവന്യൂ മന്ത്രി കെ. രാജന്‍റെ ആരോപണങ്ങൾ തള്ളി എഡിജിപി എം.ആർ. അജിത് കുമാറിന്‍റെ മൊഴി. പൂരം മുടങ്ങിയ സമയത്ത് മന്ത്രി വിളിച്ചതായി അറിയില്ലെന്നും രാത്രി വൈകിയതിനാൽ ഉറങ്ങിയിരുന്നെന്നുമാണ് മൊഴി. അന്വേഷണം പൂർത്തിയാക്കി ഡിജിപി ഈ മാസം മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകും.

തൃശൂർ പൂരം അലങ്കോലമായതിൽ എഡിജിപി എം.ആർ. അജിത് കുമാറിനെതിരേ മന്ത്രി കെ. രാജൻ ഡിജിപിക്ക് മൊഴി നൽകിയിരുന്നു. എം.ആർ. അജിത് കുമാറിനെ പലതവണ വിളിച്ചിട്ടും ഫോൺ എടുത്തില്ലെന്നും മന്ത്രിയുടെ മൊഴിയിലുണ്ടായിരുന്നു. എഡിജിപി സ്ഥത്തുണ്ടെന്ന് അറിഞ്ഞാണ് വിളിച്ചതെന്നും മന്ത്രി പറഞ്ഞിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com