

സന്ധ്യയും ബിജുവും
ഇടുക്കി: അടിമാലി കൂമ്പൻപാറയിൽ മണ്ണിടിച്ചിലിൽ പരുക്കേറ്റ സന്ധ്യയുടെ ഇടതു കാൽ മറുച്ചുമാറ്റി. അടിയന്തര ശസ്ത്രിക്രിയ ഫലം കാണാതെ വന്നതോടെയാണ് നടപടി. മണ്ണിടിച്ചിലിൽ തകർന്ന വീടിനുള്ളിൽ കുടുങ്ങിയ സന്ധ്യയെ മണിക്കൂറുകൾക്ക് ശേഷമാണ് പുറത്തെടുത്തത്. അപകടത്തിൽ സന്ധ്യയുടെ ഭർത്താവ് ബിജുവിന് ജീവൻ നഷ്ടമായിരുന്നു.
പരുക്കേറ്റ സന്ധ്യയെ ആദ്യം അടിമാലി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് എറണാകുളം രാജഗിരി ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. സന്ധ്യയുടെ ഇരുകാലുകൾക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇതോടെ കാലിന്‍റെ രക്തയോട്ടം പൂർണമായി തന്നെ നിലച്ചിരുന്നു. ഇതോടെ അടിയന്തര ശസ്ത്രിക്രിയ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
അതേസമയം, സന്ധ്യയുടെ ചികിത്സാ ചെലവ് ദേശിയപാത അതോറിറ്റി വഹിക്കുമെന്ന് അറിയിച്ചു. എൻഎച്ച്എഐ ജില്ലാ ഭരണകൂടത്തെ അറിയിച്ചു . ചികിത്സാച്ചെലവുമായി ബന്ധപ്പെട്ട കാര്യത്തിൽ എൻഎച്ച്എഐ പ്രൊജക്റ്റ് ഡയറക്റ്റർ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകിയിട്ടുണ്ട്. പുനരധിവാസം ചർച്ച ചെയ്യാൻ കലക്റ്ററുടെ നേതൃത്വത്തിൽ യോഗം വിളിച്ചിട്ടുണ്ട്.