സോളാർ ഗൂഢാലോചന വിവാദം: അടിയന്തരപ്രമേയത്തിന് അനുമതി, സഭ നിർത്തിവച്ച് ചർച്ച

സിബിഐയുടെ റിപ്പോർട്ട് സർക്കാരിന്‍റെ കൈവശമില്ലെന്നും മാധ്യമങ്ങളിൽ നിന്നുള്ള അറിവ് മാത്രമേയുള്ളെന്നും മുഖ്യമന്ത്രി
സോളാർ ഗൂഢാലോചന വിവാദം: അടിയന്തരപ്രമേയത്തിന് അനുമതി, സഭ നിർത്തിവച്ച് ചർച്ച
Updated on

തിരുവനന്തപുരം: സോളാർ പീഡനകേസിൽ തിങ്കളാഴ്ച നിയമസഭ നിർത്തിവച്ച് ചർച്ച ചെയ്യാന്‍ തീരുമാനം. ഉച്ചയ്ക്ക് ഒരു മണിക്കാണ് വിഷയം ചർച്ചയ്ക്കെടുക്കുക.

സോളാർ കേസിൽ സിബിഐയുടെ കണ്ടെത്തൽ സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തു നിന്നു ഷാഫി പറമ്പിൽ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അവതരണാനുമതി നൽകുകയായിരുന്നു.

പരാതിക്കാരി ജയിലിൽ കിടന്നപ്പോൾ ആദ്യം എഴുതിയ കത്തിൽ ഉമ്മന്‍ ചാണ്ടിയുടെ പേരില്ലായിരുന്നു എന്നും ഇത് പിന്നീട് എഴുതി ചേർത്തതാണെന്നുമാണ് സിബിഐയുടെ കണ്ടെത്തൽ.

എന്നാൽ, സിബിഐയുടെ റിപ്പോർട്ട് സർക്കാരിന്‍റെ കൈവശമില്ലെന്നും മാധ്യമങ്ങളിൽ നിന്നുള്ള അറിവ് മാത്രമേയുള്ളെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിജീവിതയുടെ ആവശ്യപ്രകാരം സിബിഐയെ അന്വേഷണം ഏൽപ്പിച്ചത് സർക്കാരാണ്. റിപ്പോർട്ട് ഔദ്യോഗികമല്ലാത്തതിനാൽ അഭിപ്രായം പറയാനാകില്ല. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ മറുപടി പറയുന്നത് യുക്തിക്ക് നിരക്കുന്നതല്ല. സിബിഐയുടെ റിപ്പോർട്ട് സംബന്ധിച്ച് ഔദ്യോഗിക രേഖകളൊന്നും സർക്കാരിന്‍റെ പക്കൽ ഇല്ലെങ്കിലും അടിന്തര പ്രമേയം ചർച്ച ചെയ്യാന്‍ സർക്കാർ തയാറാണെന്നും മുഖ്യമന്ത്രി സഭയിൽ അറിയിക്കുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com