പെട്രോൾ പമ്പുകളുടെ എൻഒസി പരിശോധിക്കണം; സുരേഷ് ഗോപി

എഡിഎം നവീൻ ബാബുവിന്‍റെ വീട് സന്ദർശിച്ച ശേഷം മാധ‍്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം
NOC of petrol pumps should be checked; Suresh Gopi
സുരേഷ് ഗോപി
Updated on

പത്തനംതിട്ട: പെട്രോൾ പമ്പുകളുടെ എൻഒസി പരിശോധിക്കണമെന്ന് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി. ആത്മഹത‍്യ ചെയ്ത എഡിഎം നവീൻ ബാബുവിന്‍റെ വീട് സന്ദർശിച്ച ശേഷം മാധ‍്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.

കഴിഞ്ഞ 25 വർഷത്തെയെങ്കിലും പെട്രോൾ പമ്പുകളുടെ എൻഒസി പരിശോധിക്കേണ്ടതായി വരുമെന്ന് സുരേഷ് ഗോപി പറഞ്ഞു. പെട്രോൾ പമ്പുകൾക്ക് എൻഒസി ലഭിച്ചതുമായി സംബന്ധിച്ച പരാതികളും പരിശോധിക്കും. പെട്രോളിയം മന്ത്രാലയത്തിലെ ഉത്തരവാദിത്തപ്പെട്ട ഉദ‍്യോഗസ്ഥർ വിവരങ്ങൾ തനിക്ക് കൈമാറുന്നുണ്ടെന്നും കോടതിയാണ് ഇതിൽ അന്തിമ തീരുമാനമെടുക്കേണ്ടതെന്നും മന്ത്രി വ‍്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com