ദിവ‍്യയെ ഏത് സംഘടന പിന്തുണച്ചാലും അംഗീകരിക്കാനാകില്ല; കെ.പി. ഉദയഭാനു‌

നവീന്‍റെ മരണവുമായി ബന്ധപ്പെട്ട് മുഖ‍്യമന്ത്രിക്ക് പരാതി നൽ‌കിയതായും പാർട്ടി എഡിഎമ്മിനൊപ്പമാണെന്നും ഉദയഭാനു പറഞ്ഞു
Any organization will support p.p. divya can't be endorsed; k.p. udayabhanu
ദിവ‍്യയെ ഏത് സംഘടന പിന്തുണച്ചാലും അംഗീകരിക്കാനാകില്ല; കെ.പി. ഉദയഭാനു‌
Updated on

പത്തനംതിട്ട: എഡിഎം നവീൻ ബാബു മരിച്ച സംഭവത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആയിരുന്ന ദിവ‍്യയെ പിന്തുണച്ച് ഡിവൈഎഫ്ഐയും എതിർത്ത് സിപിഎമ്മും. ദിവ‍്യയെ അവിശ്വസിക്കേണ്ട ആവശ‍്യമില്ലെന്നായിരുന്നു ഡിവൈഎഫ്ഐയുടെ നിലപാട്. എന്നാൽ പാർട്ടിക്ക് ഒറ്റ നിലപാട് ഒള്ളുവെന്നും ദിവ‍്യയെ ഏത് സംഘടന പിന്തുണച്ചാലും അംഗീകരിക്കാനാകില്ലെന്നും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു വ‍്യക്തമാക്കി.

നവീന്‍റെ മരണവുമായി ബന്ധപ്പെട്ട് മുഖ‍്യമന്ത്രിക്ക് പരാതി നൽ‌കിയതായും പാർട്ടി എഡിഎമ്മിനൊപ്പമാണെന്നും ഉദയഭാനു പറഞ്ഞു. നവീന്‍റെ മരണവുമായി ബന്ധപ്പെട്ട് ദിവ‍്യക്കെതിരെ സിപിഎം നേരത്തെ നിലപാട് വ‍്യക്തമാക്കിയിരുന്നു. യാത്രയയപ്പ് ചടങ്ങിൽ ഇത്തരം പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്നും ആരോപണങ്ങളിൽ അന്വഷണം വേണമെന്നും സിപിഎം ജില്ലാ സെക്രട്ടറിയറ്റ് നേരത്തെ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com