
കണ്ണൂർ: എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ‍്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ അപ്പീൽ നൽകി. നവീന്‍റെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായും സംസ്ഥാന പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നുമാണ് അപ്പീലിൽ പറയുന്നത്.
ഇതേ ആവശ‍്യം നേരത്തെ സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. വസ്തുതകൾ പരിശോധിക്കാതെയാണ് ഉത്തരവെന്നും തങ്ങൾക്ക് നീതി കിട്ടണമെങ്കിൽ സിബിഐ അന്വേഷണം വേണമെന്നാണ് ഭാര‍്യ മഞ്ജുഷയുടെ ആവശ‍്യം. ഹർജി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും.