"തീരുമാനങ്ങളറിയുന്നത് മാധ്യമങ്ങളിലൂടെ, മുന്നണിയിൽ കൂടിയാലോചനകളില്ല"; വി.ഡി. സതീശനെതിരേ അടൂർ പ്രകാശ്

"അടുത്തകാലത്തൊന്നും യുഡിഎഫിന്‍റെ ഔദ്യോഗിക യോഗങ്ങൾ ചേർന്നിട്ടില്ല. മുന്നണി യോഗങ്ങൾ ചേരാൻ മുഖ്യമന്ത്രിയാണ് മുൻകൈയെടുക്കേണ്ടത്"
adoor prakash against vd satheesan

അടൂർ പ്രകാശ്

Updated on: 

തിരുവനന്തപുരം: യുഡിഎഫിൽ യാതൊരുവിധ കൂടിയാലോചനകളും നടക്കുന്നില്ലെന്നും നിർണായക തീരുമാനങ്ങൾ പോലും മുന്നണി കൺവീനറായ താനറിയുന്നില്ലെന്നും അടൂർ പ്രകാശ് എംപി. മുന്നണിയിലുണ്ടാകുന്ന അവഗണനയും വീഴ്ചകളും എഐസിസി നേതൃത്വത്തെ ധരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്തകാലത്തൊന്നും യുഡിഎഫിന്‍റെ ഔദ്യോഗിക യോഗങ്ങൾ ചേർന്നിട്ടില്ല. മുന്നണി യോഗങ്ങൾ ചേരാൻ മുഖ്യമന്ത്രിയാണ് മുൻകൈയെടുക്കേണ്ടത്. എന്നാൽ മുഖ്യമന്ത്രി വേണ്ടവിധം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

അദ്ദേഹം തീരുമാനമെടുക്കാത്തതുകൊണ്ടാണ് യോഗങ്ങൾ ചേരാൻ സാധിക്കാത്ത സ്ഥിതിയുണ്ടാകുന്നത്. നിരവധി രാഷ്ട്രീയ വിഷയങ്ങളിൽ ഘടകകക്ഷികളുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതുണ്ട്. മുന്നണി കൂടിയാലോചനകൾ നടക്കാത്തതുകൊണ്ടാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് കൃത്യമായ മറുപടി പറയാൻ സാധിക്കാത്തത്.

സ്റ്റേറ്റ് കമ്മിറ്റി വിളിച്ചുചേർക്കേണ്ടത് കൺവീനറുടെ ചുമതലയാണെങ്കിലും ചെയർമാനായ മുഖ്യമന്ത്രിയുടെ അനുമതിയോടെ മാത്രമേ അത് സാധിക്കൂ. ഇത്തരം കാര്യങ്ങൾ ചെയ്യാനായി മുഖ്യമന്ത്രിയുടെ ചെവിയിൽ പോയി ഓതേണ്ട ആവശ്യമില്ലെന്നും കാര്യങ്ങൾക്ക് എത്രയും വേഗം പരിഹാരം കാണണമെന്നും അദ്ദേഹം വ്യക്തമാക്കി. പല കാര്യങ്ങളും താൻ പോലും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും ഇത് ഇത്തരത്തിൽ നീട്ടിക്കൊണ്ട് പോവാനാവില്ലെന്നും അടൂർ പ്രകാശ് പ്രതികരിച്ചു.

logo
Metro Vaartha
www.metrovaartha.com