''രാഹുൽ നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കും''; ആരോപണത്തിൽ കഴമ്പില്ലെന്ന് അടൂർ പ്രകാശ്

രാഹുലിനെ മാത്രം എന്തിന് മാറ്റി നിർത്തണമെന്നും അടൂർ പ്രകാശ് ചോദിച്ചു
Adoor Prakash says Rahul will attend the legislative assembly

അടൂർ പ്രകാശ്

Updated on

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തിൽ കഴമ്പില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. രാഹുൽ നിയമസഭയിലെത്തുമെന്നും അദ്ദേഹം നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു.

എല്ലാവർക്കും നീതി ലഭ‍്യമാക്കേണ്ടതുണ്ടെന്നും നിയമം എല്ലാവർക്കും ഒരു പോലെയാണെന്നും അടൂർ പ്രകാശ് പറഞ്ഞു. രാഹുലിനെ മാത്രം എന്തിന് മാറ്റി നിർത്തണമെന്നും സിപിഎമ്മല്ല കോൺഗ്രസിന്‍റെ കാര‍്യങ്ങൾ തീരുമാനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോപണം ഉയർന്ന സാഹചര‍്യം കണക്കിലെടുത്താണ് രാഹുലിനെതിരേ നടപടിയെടുത്തതെന്നും അടൂർ പ്രകാശ് പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com