ജൂനിയർ അഭിഭാഷകയെ മർദിച്ച സംഭവം; പ്രതി ബെയ്‌ലിൻ ദാസിനെ ബാർ കൗൺസിൽ വിലക്കി

അച്ചടക്ക നടപടി അവസാനിക്കുന്നതു വരെയാണ് വിലക്ക്
advocate bayline das banned by bar council for assaulted his junior woman advocate

ബെയ്‌ലിൻ ദാസ്, ശ്യാമിലി

file image

Updated on

തിരുവനന്തപുരം: സഹപ്രവർത്തകയും വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷകയുമായ ശ‍്യാമിലിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിയായ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിനെ പ്രാക്റ്റീസ് ചെയ്യുന്നതിൽ നിന്നു ബാർ കൗൺസിൽ വിലക്കി.

‌പ്രതി ബെയ്‌ലിൻ ദാസിന് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും ബാർ കൗൺസിൽ അറിയിച്ചു. അച്ചടക്ക നടപടി അവസാനിക്കുന്നതു വരെയാണ് വിലക്ക്. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ സ്ഥിരം വിലക്ക് ഏർപ്പെടുത്തുമെന്നും ബാർ കൗൺസിൽ വ‍്യക്തമാക്കി.

advocate bayline das banned by bar council for assaulted his junior woman advocate
സഹപ്രവർത്തകയെ മർദിച്ച കേസ്: ഒളിവിൽ പോയ അഭിഭാഷകനെ ബാർ കൗൺസിൽ സസ്പെൻഡ് ചെയ്യും

അതേസമയം, പ്രതി ബെയ്‌ലിനെ ബാർ കൗൺസിൽ സഹായിച്ചെന്ന ആരോപണം ബാർ കൗൺസിൽ ചെയർമാൻ ടി.എസ്. അജിത്ത് തള്ളി. നടന്നത് അസാധാരണ സംഭവമാണെന്നും ബെയ്‌ലിനെ സഹായിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രതി ബെയ്‌ലിൻ ദാസ് ഒളിവിൽ തുടരുകയാണ്. ബെയ്‌ലിന്‍റെ മർദനത്തിൽ ഗുരുതരമായി പരുക്കേറ്റ ശ‍്യാമിലി ചൊവ്വാഴ്ച മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സ തേടി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com