രക്തസാക്ഷി ഫണ്ട് തട്ടിയ പാർട്ടിയിൽ തുടരാനാകില്ല; സിപിഎം ബന്ധം ഉപേക്ഷിച്ച് അഡ്വ. ബി.എൻ. ഹസ്കർ

36 വർഷത്തെ സിപിഎം ബന്ധമാണ് അഭിഭാഷകനായ ഹസ്കർ ഉപേക്ഷിച്ചിരിക്കുന്നത്
adv. b.n. haskar leaves cpm

ബി.എൻ. ഹസ്കർ

Updated on

കൊല്ലം: സിപിഎമ്മുമായുള്ള 36 വർഷത്തെ ബന്ധം അവസാനിപ്പിച്ച് അഭിഭാഷകനായ ബി.എൻ. ഹസ്കർ. പാർട്ടിയുടെ അപചയത്തിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് ഹസ്കർ വ‍്യക്തമാക്കി. രക്തസാക്ഷി ഫണ്ട് പോലും തട്ടിയ പാർട്ടിയിൽ ഇനി തുടരാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ ചാനൽ ചർച്ചയിലൂടെ മുഖ‍മന്ത്രിക്കെതിരേ വിമർശനം നടത്തിയതിന് ഹസ്കറിനെ സിപിഎം താക്കീത് ചെയ്തിരുന്നു. ഇടതു നിരീക്ഷകനെന്ന നിലയിൽ പാർട്ടിയെ പ്രതിരോധത്തിലാക്കും വിധം സംസാരിക്കരുതെന്നായിരുന്നു മുന്നറിയിപ്പ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com