മൂന്നാറില്‍ വീണ്ടും വാഹനത്തില്‍ വിനോദ സഞ്ചാരികളുടെ സാഹസികയാത്ര

ദൃശ്യം ലഭിച്ചതോടെ പൊലീസ് സാഹസികയാത്ര നടത്തിയ യുവാവ് ഉള്‍പ്പെട്ട സംഘം മൂന്നാര്‍ ടൗണിലെത്തിയപ്പോള്‍ നടപടി സ്വീകരിച്ചു
മൂന്നാറില്‍ വീണ്ടും വാഹനത്തില്‍ വിനോദ സഞ്ചാരികളുടെ സാഹസികയാത്ര| Adventures of tourists by vehicle again in Munnar
സ്‌ക്രീൻ ഷോട്ട്

കോതമംഗലം: വീണ്ടും പതിവ് തെറ്റിക്കാതെ മൂന്നാറില്‍ വാഹനത്തില്‍ വിനോദ സഞ്ചാരികളുടെ സാഹസികയാത്ര.മാട്ടുപ്പെട്ടി റോഡിലൂടെ അയല്‍ സംസ്ഥാനത്തു നിന്നും എത്തിയവരായിരുന്നു സാഹസികയാത്രക്ക് മുതിര്‍ന്നത്. ഓടുന്ന വാഹനത്തിന്റെ വിന്‍ഡോയില്‍ കയറി ഇരുന്നായിരുന്നു യുവാവിന്റെ അപകട യാത്ര. പിന്നാലെയെത്തിയ വാഹനയാത്രികര്‍ ദൃശ്യം പകര്‍ത്തി.

ദൃശ്യം ലഭിച്ചതോടെ പൊലീസ് സാഹസികയാത്ര നടത്തിയ യുവാവ് ഉള്‍പ്പെട്ട സംഘം മൂന്നാര്‍ ടൗണിലെത്തിയപ്പോള്‍ നടപടി സ്വീകരിച്ചു. വാഹനം പോലീസ് കസ്റ്റഡിയില്‍ എടുത്തു. തുടര്‍ നടപടികള്‍ക്കായി മോട്ടോര്‍ വാഹനവകുപ്പിന് കൈമാറി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മൂന്നാറിലെ നിരത്തുകളില്‍ വാഹനത്തിലുള്ള സാഹസികയാത്ര പതിവ് സംഭവമായി മാറിയിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലൊക്കെയും പിടിക്കപ്പെട്ട സംഭവങ്ങളില്‍ മോട്ടോര്‍ വാഹനവകുപ്പ് നടപടി സ്വീകരിച്ചിരുന്നു.അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവാഹനങ്ങളാണ് നിയമലംഘനം നടത്തുന്നവയില്‍ അധികവും.

Trending

No stories found.

Latest News

No stories found.