എറണാകുളത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; 34 പന്നികളെ കൊന്ന് സംസ്‌കരിച്ചു

ഒരു കിലോമീറ്റർ പ്രദേശം രോഗബാധിതമായി പ്രഖ്യാപിച്ചു.
African swine fever confirmed in Kalady Ernakulam

എറണാകുളത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; 34 പന്നികളെ കൊന്ന് സംസ്‌ക്കരിച്ചു

file image

Updated on

കൊച്ചി: എറണാകുളം കാലടി മലയാറ്റൂർ - നീലീശ്വരം പഞ്ചായത്തിൽ പാണ്ട്യൻചിറയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. സ്വകാര്യ വ്യക്തിയുടെ പന്നി ഫാമിലാണ് രോഗം സ്ഥിരീകരിച്ചത്. ഫാമിലെ 34 പന്നികളെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച (June 27) ഉച്ചയോടെ കൊന്ന് സംസ്‌ക്കരിച്ചു.

പന്നി ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിതമായി ജില്ലാ കലക്റ്റർ പ്രഖ്യാപിച്ച് ഉത്തരവിട്ടു. 10 കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖയാക്കി. രോഗബാധിത പ്രദേശങ്ങളിൽ നിന്നു പന്നി മാംസം വിതരണ ചെയ്യുന്നതും മാംസം വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും നിർത്തലാക്കി.

രോഗം സ്ഥിരീകരിച്ചിട്ടുള്ള പന്നി ഫാമുകളിൽ നിന്നു മറ്റ് പന്നിഫാമുകളിലേക്ക് കഴിഞ്ഞ 2 മാസങ്ങൾക്കുള്ളിൽ പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്നത് സ്ഥിരീകരിക്കാനും ഉത്തരവുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com