തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

രോഗം സ്ഥിരീകരിച്ചവരെല്ലാം തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്
again amoebic meningo encephalitis confirmed in thiruvananthapuram
തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
Updated on

തിരുവനന്തപുരം: തലസ്ഥാനത്ത് പേരൂർക്കട സ്വദേശിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഇതോടെ തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിതരുടെ എണ്ണം നാലായി. നിലവിൽ 39 പേർ അമീബിക് മസ്തിഷ്ക ജ്വരത്തിനെ ലക്ഷണങ്ങളോടെ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.

രോഗം സ്ഥിരീകരിച്ചവരെല്ലാം തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്. നേരത്തെ രോഗം സ്ഥിരീകരിച്ച കാവിൻകുളത്തിൽ കുളിച്ച കൂടുതൽ പേർക്ക് രോഗം പടരാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തൽ. ഛർദി, തലവേദന, കഴുത്തിന്റെ പിൻഭാഗത്ത് വേദന തുടങ്ങിയ രോഗലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ ചികിത്സ തേടണം എന്നാണ് നിർദേശം.

Trending

No stories found.

Latest News

No stories found.