ടിടിഇയ്ക്ക് ട്രെയിനിൽ വീണ്ടും മർദനം; അറസ്റ്റ്

ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം
പരുക്കേറ്റ ടിടിഇ
പരുക്കേറ്റ ടിടിഇ

പാലക്കാട്: വീണ്ടും ട്രെയിനിനുള്ളിൽ ടിടിഇയ്ക്ക് മർദനം. മംഗലാപുരം-തിരുവനന്തപുരം മാവേലി എക്സ്പ്രസിലെ ടിടിഇ രാജസ്ഥാൻ സ്വദേശി വിക്രം കുമാൻ മീണയ്ക്കാണ് മർദനമേറ്റത്.

ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. മൂക്കിന് ഇടിയേറ്റ മീണ ആശുപത്രി ചികിത്സയിലാണ്. ടിക്കറ്റില്ലാതെ റിസർവേഷൻ കോച്ചിൽ യാത്ര ചെയ്ത ആളെ ചോദ്യം ചെയ്തിന് ഇടയിലാണ് സംഭവം. യാത്രക്കാർ നോക്കി നിൽക്കെയായിരുന്നു ടിടിഇക്കു മർദനനമേറ്റത്. ടിടഇയുടെ പരാതിയിൽ കോഴിക്കോട് റെയിൽവേ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com